2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഷിജിനെതിരേ അച്ചടക്ക നടപടിയെടുക്കും, ലൗ ജിഹാദിലൂടെ സത്രീകളെ ഐ.എസിലേക്ക് കൊണ്ടു പോവുന്നു, ലൗ ജിഹാദ് നടക്കുന്നതായി പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലുണ്ട്: ജോര്‍ജ് എം തോമസ്

എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ലൗ ജിഹാദിന് ശ്രമിക്കുന്നു

 

കോഴിക്കോട്: കോടഞ്ചേരിയില്‍ ഇതര മതസ്ഥരായ ഷിജിനും ജ്യോത്സനയും തമ്മില്‍ വിവാഹിതരാകുന്നതില്‍ വിവാദം ഉടലെടുത്ത സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസ്. പുരോഹിതന്മാരുള്‍പ്പടെ ക്രിസ്ത്യന്‍ മതവിഭാഗം പാര്‍ട്ടിയുമായി സഹകരിച്ചു വരികയാണ്. ഈയൊരു പശ്ചാത്തലത്തില്‍ അവരെ ഞങ്ങള്‍ക്കെതിരാക്കി മാറ്റേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ് അതുകൊണ്ട് അവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. അതുകൊണ്ട് തന്നെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും അതുകൊണ്ടാണ് പൊതുയോഗം വയ്ക്കുന്നതെന്നും ജോര്‍ജ് എം തോമസ് വ്യക്തമാക്കി.

 

അതേസമയം ഷിജിന്റെ നടപടിയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ട്. മിശ്രവിവാഹം നടത്തണമെന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയില്‍ ബന്ധപ്പെട്ട ആളുകളുമായി കൂടിയാലോചിച്ച് അവരുടെ നിര്‍ദേശം സ്വീകരിച്ചുകൊണ്ട് ചെയ്യേണ്ടതായിരുന്നു. ആരോടും ഒന്നും പറയാതെ ചെയ്ത നടപടി പാര്‍ട്ടിക്കുണ്ടാക്കിയ കോട്ടം വലുതാണ്. ഇത്തരം പാര്‍ട്ടിക്ക് കോട്ടം തട്ടിക്കുന്നവരെ താലോലിക്കാനാവില്ല. നിലവില്‍ ഷിജിനെതിരേ നടപടിയില്ലെങ്കിലും ഭാവിയില്‍ അലോചിക്കേണ്ടിവരുമെന്ന് ജോര്‍ജ് എം തോമസ് വ്യക്തമാക്കി.

 

ജ്യോത്സന 15 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും ജോര്‍ജ് എം തോമസ്പറഞ്ഞു.

അതേസമയം ഇതൊരു ലൗജിഹാദാണെന്ന് മുദ്രകുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ലൗജിഹാദ് വേറെ പ്രണയ വിവാഹം വേറെ,രണ്ടും രണ്ടാണ്. എന്നാല്‍ വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റുന്നതിനായി ചിലര്‍ പ്രവര്‍ത്തിക്കുന്നെന്ന് ജോര്‍ജ് എം തോമസ്. ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് പാര്‍ട്ടി ഡോക്യുമെന്റില്‍ തന്നെ പരാമര്‍ശിച്ചിട്ടുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കി. ലൗ ജിഹാദ് ഉണ്ടെന്നും സത്രീകളെ ഐ.എസിലേക്ക് കൊണ്ടു പോവുന്നുവെന്നും ലൗ ജിഹാദ് നടക്കുകന്നതായി പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലുണ്ടെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.

ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിര്‍ക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ലൗ ജിഹാദിന് ശ്രമിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.