2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ചയാള്‍ തന്നെയും വഞ്ചിച്ചതായി സംവിധായകന്‍ മനോജ് കാന

കണ്ണൂര്‍: ഇടനിലക്കാരനെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കിയതായി സംവിധായകന്‍ മനോജ് കാന. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ കെഞ്ചിറ സിനിമ ഒടിടി യിലൂടെ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാന പറയുന്നത്.

കെഞ്ചിറ എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിന്റെ പരസ്യത്തിനും മറ്റും ഉപയോഗിച്ച വിജേഷ്. പക്ഷെ ഒരു തരത്തിലും ഒടിടി പ്ലാറ്റ്‌ഫോം നടത്തേണ്ട ഒരു സംവിധാനവും ഇല്ലാത്തയാളാണെന്നും മനോജ് കാന പറയുന്നു. സിനിമ മേഖലയിലെ പലരെയും വിജേഷ് പറ്റിച്ചിട്ടുണ്ട് മനോജ് കാന ആരോപിച്ചു.
2019ലാണ് കെഞ്ചിറ എന്ന പടം നിര്‍മ്മിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.