2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളുടെ മൊഴിമാറ്റുന്ന ശബ്ദരേഖയുമായി അതിജീവിത

  • വീണ്ടും വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍

കൊച്ചി: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി അതിജീവിത. പ്രതികളുടെ അഭിഭാഷകരായ ബി.രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരുടെ ശബ്ദരേഖകളാണ് പരാതിയോടൊപ്പം ബാര്‍ കൗണ്‍സിലിന് അവര്‍ കൈമാറിയത്. കഴിഞ്ഞദിവസം നല്‍കിയ പരാതിയിലാണ് സാക്ഷികളെ മൊഴി മാറ്റുന്നതടക്കമുള്ള ശബ്ദരേഖകള്‍ അടക്കമുള്ള തെളിവുകള്‍ സമര്‍പ്പിച്ചത്.

മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ മാറ്റത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടയിലാണ് അതിജീവിത വീണ്ടും പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകരില്‍ നിന്ന് വീണ്ടും വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ വ്യക്തമാക്കി.

നേരത്തെ തേടിയ വിശദീകരണത്തിന് സമയപരിധി അവസാനിക്കുന്ന ഘട്ടത്തിലാണ് വീണ്ടും നടി പരാതി നല്‍കിയത്. നേരത്തെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത നടപടിയാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു.
കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ നേരിട്ട് ശ്രമിക്കുന്നു എന്നായിരുന്നു പരാതി.
രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നേരത്തെ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.