2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്ന്‌ ക്രൈംബ്രാഞ്ച്: കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെയില്ല; നിയമോപദേശം തേടി

കൊച്ചി: കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കില്ല. ആലുവയിലെ വീട്ടില്‍ കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ നടപടികളുടെ കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്.

കേസില്‍ താന്‍ സാക്ഷി മാത്രമാണെന്നും ആലുവയിലെ വീട്ടില്‍ നിയമപരമായി ചോദ്യം ചെയ്യാമെന്നുമാണ് കാവ്യ അറിയിച്ചിരിക്കുന്നത്. സാക്ഷിയായതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് വരാന്‍ അസൗകര്യമുണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതേ സമയം ദിലീപിന്റെ സഹോദരന്‍ അനൂപിനേയും സഹോദരി ഭര്‍ത്താവ് സുരാജിനേയും നാളെ ചോദ്യം ചെയ്യും. ഇതിനായി ഇരുവര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിലും ഹരജി നല്‍കിയിട്ടുണ്ട്.

ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സാക്ഷികളെ സ്വാധീനിക്കുന്നു. തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ദിലീപിനെ വീണ്ടും ജയിലിലടക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിക്കുന്നത്. നേരത്തെ ജയിലിലായ ദിലീപിന് ജാമ്യം അനുവദിക്കുമ്പോള്‍ കേസിന്റെ ഏതെങ്കിലും കാര്യത്തില്‍ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാനോ മറ്റോ ശ്രമിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം ദിലീപ് ലംഘിക്കുന്നുവെന്നാണ് അന്വേഷണ സംഘം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.