കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഓഡിയോ റെക്കോര്‍ഡ് ഉള്‍പ്പടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ദീലിപ് ഒരിടത്തും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍പോലും അക്കാര്യം പറഞ്ഞിട്ടില്ല. അതില്‍ ദിലീപിന്റെ സഹോദരന്റെയും അളിയന്റെയും കാവ്യയുടെയും സംഭാഷണമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ഇതിലെ ശബ്ദം ദീലീപിന്റെതാണെന്ന് തെളിയിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട പത്തിലധികം ശബ്ദരേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെതിരെ പരാതി നല്‍കിയ ശേഷം അദ്ദേഹവുമായി അടുത്ത സിനിമാ നിര്‍മ്മാതാവ് തന്റെ വീടും വഴിയും അറിയാനായി ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദിലീപിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Comments are closed for this post.