2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദിലീപിന്റെ ജാമ്യാപേക്ഷ: ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ ഇന്ന് പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്. അതേസമയം, ദിലീപ് ‘കിംഗ് ലയര്‍’ (പെരും നുണയന്‍) ആണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അഭിപ്രായപ്പെട്ടു.

ദിലീപിന്റെ ജാമ്യാപേക്ഷ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കേസ് ഡയറി കോടതിക്ക് കൈമാറുകയും ചെയ്തു. ദിലീപിനെതിരേ പുതിയ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഇന്നലെയാണ് ജാമ്യാപേക്ഷയിലുള്ള വാദങ്ങള്‍ ഹൈക്കോടതിയില്‍ ആരംഭിച്ചത്.

ഒന്നര മാസത്തോളമായി ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് നടന്‍ ദിലീപ്. സുരക്ഷ കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.