ദുബൈ: അന്താരാഷ്ട ദിനാചരണങ്ങളിലേക്ക് പുതിയ രണ്ട് ദിനങ്ങൾ കൂടി സമ്മാനിച്ച് യുഎഇ. മാറുന്ന ലോകത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ദിനങ്ങൾ യുഎഇയാണ് യുനെസ്‌കോയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. ഈ ദിനങ്ങൾ യുനെസ്‌കോ അംഗീകരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
ഡിജിറ്റൽ എഡ്യൂക്കേഷൻ ഡേ, പ്രോഗ്രാമിങ് ഡേ എന്നീ രണ്ട് ദിനങ്ങളാണ് അന്താരാഷ്ട്ര കലണ്ടറിലേക്ക് പുതുതായി ചേർത്തത്. എല്ലാ വർഷവും ഒക്ടോബർ 29 അന്താരാഷ്ട്ര പ്രോഗ്രാമിംഗ് ദിനമായും മാർച്ച് 19 അന്താരാഷ്ട്ര ഡിജിറ്റൽ വിദ്യാഭ്യാസ ദിനമായും ആചരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.
ദുബൈ ഇന്റർനെറ്റ് സിറ്റി ആരംഭിച്ച ദിവസമാണ് ഒക്ടോബർ ഇരുപത്തിയൊമ്പതാം തീയതി. ഈ ദിവസമാണ് അന്താരാഷ്ട്ര പ്രോഗ്രാമിംഗ് ദിനമായി ലോകം മുഴുവൻ ആചരിക്കുക. ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനാണ് മാർച്ച് 19 അന്താരാഷ്ട്ര ഡിജിറ്റൽ വിദ്യാഭ്യാസ ദിനമായി ആചരിക്കുക.
Comments are closed for this post.