ചൊക്ലി ബി.ആര്‍.സി പരിധിയില്‍ ഉള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു സ്വപ്നം പോലെയാണ് വിമാനത്തില്‍ തിരുവന്തപുരത്തേക്കും തിരിച്ചുമുള്ള യാത്ര അനുഭവപ്പെട്ടത്. സഫാരി ഗ്രൂപ്പ് എം.ഡി സൈനുല്‍ ആബിദിന്റെ സഹായത്തോടെയായിരുന്നു ഭിന്ന ശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര. പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഉള്ള മാജിക് പ്ലാനറ്റില്‍ ഒരുപകല്‍ മുഴുവന്‍ കുട്ടികള്‍ ചിലവഴിച്ചു.
സ്പീക്കര്‍ എ.എന്‍ ശംസീറിന്റെ പ്രത്യേക ഇടപെടലിലൂടെ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടറായിരുന്ന ഡോക്ടര്‍ മുഹമ്മദ് അഷീല്‍ വഴി തിരുവനന്തപുരം എത്തിയാലുള്ള താമസം, ഭക്ഷണം, കുട്ടികള്‍ക്ക് സഞ്ചരിക്കാനാവശ്യമായ വീല്‍ ചെയര്‍ അടക്കം എല്ലാം സജ്ജീകരിച്ചിരുന്നു. ‘സ്വപ്നചിറകിലേറി ‘എന്ന് പേരിട്ട ഈ യാത്രഫ്‌ലാഗ്ഗ് ഓഫ് ചെയ്തത് തലശ്ശേരി അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കും കൂടെ പോകുന്നവര്‍ക്കുമുള്ള മുഴുവന്‍ ടിക്കറ്റ് ചിലവുകളും വഹിക്കുകയും എല്ലാ നിലക്കും പിന്തുണക്കുകയും ചെയ്ത സഫാരി ആബിദിനെയും കുടുംബത്തെയും ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും ഏറെ നന്ദിയോടെയാണ് ഇന്നും ഓര്‍ക്കുന്നത്.
Comments are closed for this post.