2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊല്ലം സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

[
ജിദ്ദ: കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി പാറപ്പുറത്ത് വീട് നിസാമുദ്ധീന്‍ (52) കൊവിഡ് ബാധിച്ചു ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. ഒന്നര വര്‍ഷത്തെ അവധി കഴിഞ്ഞു മെയ് മൂന്നിനാണ് ഇദ്ദേഹം മാലിദ്വീപ് വഴി ദമാമില്‍ വന്നിറങ്ങിയത്. പിന്നീട് ജിദ്ദയില്‍ എത്തിയ അദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയും തുടര്‍ന്ന് ജാമിഅഃ ആശുപത്രിയില്‍ പ്രവേശിപപ്പിക്കുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. കഴിഞ്ഞ 27 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം അല്‍ ജൗഹറ ഡിസ്ട്രിക്റ്റില്‍ അല്‍ മുഹൈദിബ് വാട്ടര്‍ ടാങ്ക് കമ്പനിയില്‍ സ്റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്ത് വരുകയായിരുന്നു.പിതാവ് : സലാഹുദ്ധീന്‍ മാതാവ്: ജമീല ബീവി ഭാര്യ: ആമിന മക്കള്‍: മുഹമ്മദ് ബിലാല്‍, അസറുദ്ധീന്‍.നിയമ നടപടികകള്‍ക്കായി സുഹൃത്ത് സജീഷ്, ഐ എസ് എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷാഫി, മസ്ഊദ്, ഹബീബ് എന്നിവര്‍ രംഗത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.