2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിങ്ങളറിഞ്ഞോ യാത്രികരേ; ഈ ​ഗൾഫ് വിമാന കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്ക് നിരക്കിളവ്

റിയാദ്:വിദേശ യാത്രകൾ നടത്താൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത.സഊദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സഊദി അറേബ്യന്‍ എയര്‍ലൈന്‍സും (സൗദിയ) അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്സും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സഊദിയയില്‍ 30 ശതമാനവും ഇത്തിഹാദില്‍ 20 ശതമാനവും പരിമിത കാലത്തേക്ക് ടിക്കറ്റ് നിരക്കിളവ് ലഭിക്കും.

പ്രത്യേക പ്രൊമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് സഊദിയ 30 ശതമാനം വരെ കിഴിവ് നല്‍കുന്നത്. സഊദിയയില്‍ മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും ഓഫറുണ്ട്. ബിസിനസ്, ഇക്കണോമി ക്ലാസ് വേര്‍തിരിവില്ലാതെ ഓഫര്‍ ബാധകമാണ്.
സഊദിയിലുള്ളവര്‍ക്ക് 2023 ഡിസംബര്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 10 വരെയുള്ള യാത്രാ കാലയളവിലെ യാത്രകള്‍ക്ക് നിരക്കിളവ് ലഭിക്കും. ഇതിനായി നവംബര്‍ 29 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സഊദിക്ക് പുറത്തുള്ളവര്‍ക്ക് 2024 ജനുവരി 11 മുതല്‍ മാര്‍ച്ച് 10 വരെയുള്ള യാത്രകള്‍ക്കായി നവംബര്‍ 24 മുതല്‍ നവംബര്‍ 30 വരെ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
വെബ്സൈറ്റ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ ചാനലുകള്‍ വഴിയും സെയില്‍സ് ഓഫീസുകള്‍ വഴിയും ഓഫര്‍ പ്രയോജനപ്പെടുത്താം. യാത്രക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള എയര്‍ലൈനിന്റെ നയങ്ങളുടെ ഭാഗമായാണ് സൗദിയ എക്‌സ്‌ക്ലൂസീവ് പ്രൊമോഷണല്‍ ഓഫര്‍ പ്രഖ്യാപിച്ചത്. ലോഗോയും ബ്രാന്‍ഡിങും ഈയിടെ സൗദിയ പരിഷ്‌കരിച്ചിരുന്നു. ലോകമെമ്പാടുമുള്ള നൂറിലധികം വിമാനത്താവളങ്ങളിലേക്ക് സഊദിയ സര്‍വീസുണ്ട്.


യുഎഇയുടെ ദേശീയ എയര്‍ലൈനായ ഇത്തിഹാദ് 20ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 20 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര യാത്രകള്‍ക്ക് മാത്രമുള്ള ‘വൈറ്റ് ഫ്രൈഡേ’ ഓഫര്‍ ആണിത്. നവംബര്‍ 24 മുതല്‍ 27 വരെ ഈ റൂട്ടുകളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്. ഈ ടിക്കറ്റ് ഉപയോഗിച്ച് 2024 ജനുവരി 15 മുതല്‍ ജൂണ്‍ 12 വരെ യാത്ര ചെയ്യാം.

   

ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ്, കോള്‍ കൗണ്ടറുകള്‍, ഇത്തിഹാദ് എയര്‍വേയ്സ് നിയമിച്ച ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെ ബുക്കിങ് നടത്താം. ദമാം, ജിദ്ദ, റിയാദ്, ബഹ്റൈന്‍, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റുകള്‍ 20 ശതമാനം കിഴിവോടെ ബുക്ക് ചെയ്യാം.

ലക്ഷ്യസ്ഥാനങ്ങള്‍
ജനീവ
ഗ്വാങ്ഷൂ
ജക്കാര്‍ത്ത
ക്വാലലംപൂര്‍
ആംസ്റ്റര്‍ഡാം
ബാഴ്‌സലോണ
ബെയ്ജിങ്
ബ്രസ്സല്‍സ്
കോപ്പന്‍ഹേഗന്‍
ഡബ്ലിന്‍
ഡസല്‍ഡോര്‍ഫ്
ഏഥന്‍സ്
ഫ്രാങ്ക്ഫര്‍ട്ട്
സിംഗപ്പൂര്‍
വിയന്ന
സൂറിച്ച്
ലിസ്ബണ്‍
ലണ്ടന്‍
മാഡ്രിഡ്
പാരീസ്
റോം
ഷാങ്ഹായ്
മാഞ്ചസ്റ്റര്‍
മിലാന്‍
മോസ്‌കോ
മ്യൂണിക്ക്
നരിത
ഒസാക്കഇത്തിഹാദ് അതിഥികള്‍ക്ക് അവരുടെ സ്റ്റോപ്പ് ഓവര്‍ സമയത്ത് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ആകര്‍ഷകമായ പുതിയ ലോഞ്ചുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. താമസ വിസയുള്ളവര്‍, ഫസ്റ്റ്, ബിസിനസ് ക്ലാസ്, കൂടാതെ യോഗ്യരായ ടയര്‍ സ്റ്റാറ്റസ് അതിഥികള്‍ക്കാണ് അവസരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.