വാട്‌സ്ആപ്പില്‍ മെസേജ് കിട്ടിയാല്‍ അത് കാണുന്നതിനോ വായിക്കുന്നതിനോ
മുമ്പ് ഡിലീറ്റ് ചെയ്‌തെന്നിരിക്കട്ടെ എന്തു സംഭവിക്കും. വല്ലാത്ത നിരാശയായിരിക്കും അല്ലേ ? അതെന്തായിരിക്കും എന്നറിയാനുള്ള ജിജ്ഞാസ. അയച്ച ആളോട് ചോദിക്കാനും പറ്റില്ല. ചോദിച്ചാലോ പറഞ്ഞു തരികയുമില്ല. നമ്മള്‍ കാണരുതെന്നു കരുതിയാണല്ലോ അത് അവര്‍ ഡിലീറ്റ് ചെയ്തത്. എന്നാല്‍ ഇനി അവരോട് എന്താണ് ഡിലീറ്റ് ചെയ്ത മെസേജ് എന്ന് ചോദിക്കുകയേവേണ്ട. അതിനു വഴിയുണ്ട്.
അവരറിയാതെ തന്നെ അത്തരം മെസേജുകള്‍ വീണ്ടെടുക്കാം. വായിക്കുകയും ചെയ്യാം. അറിഞ്ഞതായി നടിക്കുകയുമാകാം. ആന്‍ഡ്രോയിഡ് 11ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുള്ളവര്‍ക്കാണ് വാട്‌സ്ആപ്പ് മെസേജുകള്‍ അയച്ചയാള്‍ ഡിലീറ്റ് ചെയ്താലും സുരക്ഷിതമായി വായിക്കാനുള്ള ഓപ്ഷനുള്ളത്. നോട്ടിഫിക്കേഷന്‍ ഹിസ്റ്ററിയാണ് ഇതിന് സഹായിക്കുന്നത്. വരുന്ന നോട്ടിഫിക്കേഷനുകളുടെ ഹിസ്റ്ററിയില്‍ മെസേജുകളുടെ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് മെസേജുകള്‍ വായിക്കാം.
ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് മെസേജുകള്‍ വീണ്ടെടുക്കാനുള്ള മികച്ച മാര്‍ഗം ബാക്ക്അപ്പ് ഡാറ്റ ഉപയോഗിക്കുക എന്നതാണ്. ഡാറ്റ പതിവായി ബാക്കപ്പ് ചെയ്യണം. നേരത്തെയുള്ള ബാക്കപ്പില്‍ നിന്ന് മെസേജുകള്‍ റീസ്റ്റോര്‍ ചെയ്യുകയും വേണം. ഇതിനായി വാട്‌സ്ആപ്പ് ക്രമീകരണത്തിലെ ചാറ്റ്‌സ് ഓപ്ഷനില്‍ നിന്നും ചാറ്റ് ബാക്കപ്പ് ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ബാക്കപ്പ് പ്രവര്‍ത്തിക്കാനായി ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്യേണ്ടി വരും. ഡിലീറ്റ് ചെയ്യപ്പെട്ട മെസേജ് നിശ്ചിത സമയത്തിനകം ബാക്ക്അപ്പ് ആയില്ലെങ്കില്‍ ഈ വഴിയിലൂടെ വായിക്കാന്‍ സാധിക്കുകയുമില്ല. അതിനാല്‍ അത് ശ്രദ്ധിക്കുകയും വേണം. 2017ലാണ് വാട്‌സ്ആപ്പ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ അവതരിപ്പിച്ചത്.
Comments are closed for this post.