2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോദി ഉദ്ഘാടനം ചെയ്തിട്ട് ആറുദിവസം; കനത്തമഴയില്‍ ബംഗളുരു-മൈസൂരു എക്‌സ്പ്രസ് വേ വെള്ളത്തില്‍

ബംഗളുരു: ആറ് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കര്‍ണാടകയിലെ ബംഗളുരു- മൈസുരു എക്‌സ്പ്രസ് വേ വെള്ളിയാഴ്ച്ച പെയ്ത മഴയില്‍ വെള്ളത്തിനടിയിലായി. ബംഗളുരുവിന് സമീപം രാമനഗര ജില്ലയിലാണ് സംഭവം. 8,480 കോടി രൂപ ചെലവില്‍ നിര്‍മിച്ച അതിവേഗപാതയാണ് വെള്ളത്തിനടിയിലായത്.

ഹൈവേ റോഡിന്റെ അടിപ്പാലത്തില്‍ വെള്ളക്കെട്ടുണ്ടായതോടെ അപകടങ്ങളുണ്ടാവുകയും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഇതോടെ വിവിധയിടങ്ങളില്‍നിന്ന് വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.

‘എന്റെ കാര്‍ വെള്ളത്തില്‍മുങ്ങി, കാര്‍ ഓഫായി. പിന്നാലെ വന്ന ലോറി എന്റെ കാറില്‍ ഇടിച്ചു, ആരാണ് ഇതിന് ഉത്തരവാദി?. എന്റെ കാര്‍ നന്നാക്കിതരാന്‍ ഞാന്‍ മുഖ്യമന്ത്രി ബൊമ്മായിയോട് അഭ്യര്‍ഥിക്കുകയാണ്- യാത്രക്കാരനായ വികാസ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.

   

ഹൈവേ റോഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. റോഡ് ഉദ്ഘാടനം ചെയ്യും മുന്‍പ് അദ്ദേഹം അത് പരിശോധിച്ചിരുന്നോ? വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നമ്മള്‍ കഷ്ടപ്പെടണോ? അവര്‍ ഭീമമായ ടോള്‍ ആണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് എന്താണ് പ്രയോജനം.? – വികാസ് ചോദിച്ചു.

പ്രധാനമന്ത്രി സ്ഥലത്തെത്തുകയാണെങ്കില്‍ പത്ത് മിനിറ്റ് കൊണ്ട് വെള്ളക്കെട്ട് നീക്കുമായിരുന്നില്ലേയെന്ന് മറ്റൊരു യാത്രക്കാരനും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മഴക്കാലത്തും ഇതേ എക്‌സ്പ്രസ് വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മാര്‍ച്ച് 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളുരു-മൈസുരു അതിവേഗപാത ഉദ്ഘാടനം ചെയ്തത്. എന്‍.എച്ച് 275ന്റെ ഭാഗമായി നിര്‍മിച്ച പാത സംസ്ഥാനത്തിന് വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.