2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചല്ലോ’ ; നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് കെ. വിദ്യ

നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് കെ. വിദ്യ

പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ. കെട്ടിച്ചമച്ച കേസാണെന്നും നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും കെ.വിദ്യ മാധ്യമങ്ങളോട് പറഞ്ഞു.

‘നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചല്ലോ, എന്തായാലും നിയമപരമായി തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.കെട്ടിച്ചമച്ച കേസാണെന്നും എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. കോടതിയിലേക്കാണ് പോകുന്നത്.
ഏതറ്റം വരെയും നിയമപരമായി തന്നെ മുന്നോട്ടുപോകും’ – വിദ്യ പറഞ്ഞു.

മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വിദ്യയുടെ നിലപാട്. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അക്കാദമിക നിലവാരം കണ്ടാണ് ഓരോ കോളജിലും അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ ആരോപിച്ചു.

കേസില്‍ അറസ്റ്റിലായ വിദ്യയെ, അഗളി ഡി.വൈ.എസ്.പി ഓഫിസില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രതികരിച്ചത്. കോഴിക്കോട് മേപ്പയ്യൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പിടിയിലായ വിദ്യയെ രാത്രി പന്ത്രണ്ടോടെയാണ് അഗളിയില്‍ എത്തിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.