2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വെറും വയറ്റില്‍ ഇവ കുടിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താം

പ്രായമാകും തോറും പലരിലും പ്രമേഹം മെല്ലെ തലപൊക്കി തുടങ്ങും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഒന്നുകില്‍ പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തത് അല്ലെങ്കില്‍ ശരീരത്തിലെ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരിയായി പ്രതികരിക്കാത്തത് എന്നിവയാണ് പ്രമേഹത്തിന് കാരണം.

ആദ്യമൊക്കെ നിസാരമായി കാണുമെങ്കിലും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പ്രമേഹം കാലക്രമേണ വില്ലനായി മാറും. 2019 ലെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 463 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹമുണ്ടെന്ന് കണക്കാക്കപ്പെടുന്നു, സ്ത്രീകളിലും പുരുഷന്മാരിലും നിരക്കുകള്‍ സമാനമാണ്. പ്രമേഹം ആഗോളതലത്തില്‍ മരണത്തിന്റെ ഏഴാമത്തെ പ്രധാന കാരണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് നിസ്സാരമായ കാര്യമല്ല.

അതേസമയം ശരിയായ ജീവിത ശൈലിയും ഭക്ഷണക്രമവും ഷുഗര്‍ നിയന്ത്രിക്കുന്നതിന് സഹായകമാണ്. പ്രമേഹമുള്ളവര്‍ രാവിലെ വെറും വയറ്റില്‍ ചില പാനീയങ്ങള്‍ കുടിച്ചാല്‍ ഷുഗര്‍ നിയന്ത്രിക്കാനാവും.

ഉലുവ വെള്ളം

ഉലുവ സ്വാഭാവികമായി ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ലയിക്കുന്ന നാരുകളും സാപ്പോണിന്‍സ് അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം മന്ദഗതിയിലാക്കാനും കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനുള്ള സൂപ്പര്‍ഫുഡ് കൂടിയാണ് ഉലുവ. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ഉലുവ വെള്ളം സഹായിക്കും.

നെല്ലിക്ക കറ്റാര്‍വാഴ ജ്യൂസ്

നെല്ലിക്കയുടെയും കറ്റാര്‍വാഴയുടെയും ശക്തമായ സംയോജനം ഇന്‍സുലിന്‍ സ്രവണം വര്‍ദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയ്ക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിന് പുറമെ, കറ്റാര്‍വാഴ ജെല്‍ കഴിക്കുന്നത് വേഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ചിയ വിത്ത് വെള്ളം

നാരുകള്‍, പ്രോട്ടീന്‍, ഒമേഗ3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമായ ചിയ വിത്തുകള്‍ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുന്നു. ഒരു ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ഒരു കുപ്പി വെള്ളത്തില്‍ ചേര്‍ക്കുക. ശേഷം അതിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ക്കുക. പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ ഈ വെള്ളം കുടിക്കുക.

തുളസി ചായ

പ്രമേഹത്തെയും അതിന്റെ സങ്കീര്‍ണതകളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക്, ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തുളസിയിലുണ്ട്. തുളസി ഇന്‍സുലിന്‍ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. തുളസി നീര്, ഇഞ്ചി നീര്, നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് കുടിക്കുക.

മല്ലി വെള്ളം

മല്ലി വിത്തുകളില്‍ ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും സഹായിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.