2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എത്ര ശ്രമിച്ചിട്ടും പ്രമേഹം കുറയുന്നില്ലേ?… എങ്കില്‍ പ്രഭാത ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തൂ..

എത്ര ശ്രമിച്ചിട്ടും പ്രമേഹം കുറയുന്നില്ലേ?

ഒട്ടുമിക്ക ആളുകളും നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി കൂടുന്ന അവസ്ഥയാണിത്.പ്രമേഹ രോഗികള്‍ എപ്പോഴും കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു വ്യക്തി രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ദിവസം മുഴുവന്‍ അവന്റെ ഊര്‍ജ്ജത്തെയും ഉന്മേഷത്തെയും ആശ്രയിച്ചിരിക്കുന്നു. കാരണം ശരീരത്തില്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നത് ഗ്ലൂക്കോസിന്റെ ഉല്‍പാദനത്തിലൂടെയാണ്.

എത്രയൊക്കെ ശ്രമിച്ചിട്ടും പ്രമേഹം കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കുന്നില്ലേ?.. പ്രമേഹമുള്ളയാള്‍ രാവിലെ കഴിക്കുന്ന ഭക്ഷണം ഒരു കാരണവശാലും പഞ്ചസാര വര്‍ദ്ധിപ്പിക്കരുത്. ഇതിനായി നല്ല ഭക്ഷണക്രമം പാലിക്കണം. പ്രമേഹമുള്ളവര്‍ സമീകൃതാഹാരം പാലിക്കണം. പ്രഭാതഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉണ്ടായിരിക്കണം. ഇതിനര്‍ത്ഥം ശരീരത്തിന് നല്ല അളവില്‍ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും നല്‍കുക എന്നതാണ്.

മിക്ക ആളുകളും പ്രഭാത ഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്താറുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ ഏറെ മികച്ചതാണെന്ന് തന്നെ പറയാം. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന അലിയുന്ന നാരായ ബീറ്റാ ഗ്ലൂക്കണ്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനം കൂട്ടുകയും ചെയ്യും. നാരുകള്‍ കൂടുതല്‍ ഉള്ള ഓട്‌സ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഓട്‌സ് ഉപയോഗിച്ച് തയാറാക്കുന്ന ഇഡ്ഡലിയുടെ ദോശയുമൊക്കെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അത് മാത്രമല്ല, ഓട്‌സ് അധികം നേരം പാചകം ചെയ്യാന്‍ പാടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്.

മുളപ്പിച്ച ബീന്‍സ് പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ്, ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ അതിശയകരമായി പ്രവര്‍ത്തിക്കുന്നു. വേണമെങ്കില്‍, ചെറിയ അളവില്‍ കുക്കുമ്പര്‍, തക്കാളി, നാരങ്ങ നീര്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് കഴിക്കാം. പ്രമേഹരോഗികള്‍ക്കുള്ള ആരോഗ്യകരമായ പ്രഭാതഭക്ഷണമാണിത്. പയര്‍ വര്‍ഗങ്ങള്‍ പോഷകഗുണങ്ങളാല്‍ സമ്പന്നമാണ്.

പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണം കൂടിയാണിത്. പ്രമേഹമുള്ളവര്‍ക്ക് രാവിലെ കോഴിമുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കോഴിമുട്ട പുഴുങ്ങിയത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തെ തടുക്കാനും കോഴിമുട്ട ഏറെ നല്ലതാണ്. പ്രമേഹമുള്ളവര്‍ രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തേണ്ടത് ഏറെ നല്ലതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.