2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ധാക്ക ഭീകരാക്രമണം: താരിഷിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി: ധാക്ക ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരി താരിഷി ജെയിനിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇന്ന് രാവിലെയാണ് ധാക്കയില്‍ നിന്നും അന്ത്യകര്‍മങ്ങള്‍ നടക്കുന്ന ഗുഡ്ഗാവിലെത്തിച്ചത്. ഇന്ന് തന്നെ താരിഷിയുടെ മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്യും.

ധാക്കയില്‍ ബിസിനസുകാരനായ പിതാവിനൊപ്പം അവധിക്കാലമാഘോഷിക്കാനാണ് താരിഷി ബംഗ്ലാദേശിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ധാക്കിയിലെ റസ്‌റ്റോറന്റില്‍ ഭീകരാക്രമണമുണ്ടായത്. 20 വിദേശികളും 2 പൊലിസുകാരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.