2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കളമശ്ശേരി സ്‌ഫോടനം: വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡി.ജി.പി; ബോംബ് സ്‌ഫോടനമെന്ന് സ്ഥീരീകരിച്ചു

കളമശ്ശേരി സ്‌ഫോടനം: വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡി.ജി.പി; ബോംബ് സ്‌ഫോടനമെന്ന് സ്ഥീരീകരിച്ചു

കൊച്ചി: കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത് ബോംബ് സ്‌ഫോടനം തന്നെയെന്ന് സ്ഥീരീകരിച്ച് ഡി.ജി.പി ഷെയ്ക്ക് ദര്‍വേശ് സാഹിബ്. പ്രാഥമിക അന്വേഷണത്തില്‍ ഐ.ഇ.ഡി അവശിഷ്ടം കണ്ടെത്തിയെന്നും ഡി.ജി.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ 9.40നാണ് ആദ്യ സ്‌ഫോടനം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം വേണ്ടെന്ന് ഓര്‍മിപ്പിച്ച ഡി.ജിപി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 36 പേര്‍ ചികിത്സയിലുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 10 പേര്‍ക്കാണ് പൊള്ളലേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. യഹോവാ സാക്ഷികളുടെ പ്രാര്‍ഥനായോഗം നടക്കുന്ന ഹാളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ ഹാളില്‍ 2200 ആളുകളുണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.