
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ വീഡിയോ നിര്‍മിക്കുന്നത് കടിഞ്ഞാണിട്ട് പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ. ഡി.ജി.പിയുടെയോ പൊലിസ് ആസ്ഥാന എ.ഡി.ജി.പിയുടെയോ അനുമതിയില്ലാതെ ഇനി വീഡിയോ നിര്‍മിക്കാനാവില്ല.
കൊവിഡ് കാലത്ത് നിരവധി വീഡിയോകള്‍ താഴെത്തട്ടിലുള്ള പൊലിസുകാരും നിരന്തരം നിര്‍മിച്ച് പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് നിയന്ത്രണം കൊണ്ടുവന്നത്. ഇതിനകം കൊവിഡ് വിഷയത്തില്‍ മാത്രം മുന്നൂറിലധികം വീഡിയോകള്‍ ഇത്തരത്തില്‍ നിര്‍മിച്ചുവെന്നും ഡി.ജി.പി അറിയിച്ചു.