HOME
DETAILS

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

  
December 10 2024 | 05:12 AM

Now the vehicle can be registered anywhere in the state

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന രജിസ്ട്രേഷൻ നിബന്ധനയിൽ സുപ്രധാനമാറ്റം വരുത്തി മോട്ടോർവാഹനവകുപ്പ്. ഇനി മുതൽ വാഹനങ്ങള്‍ സംസ്ഥാനത്തെ ഏത് ആർ.ടി ഓഫിസിൽ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മിഷണർ ഉത്തരവിറക്കി. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി ഓഫിസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം.

വാഹന ഉടമയുടെ മേൽവിലാസമുള്ള ആർ.ടി.ഒ പരിധിയിൽ തന്നെ രജിസ്ട്രേഷൻ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസർകോട് ഉള്ളയാൾക്ക് തിരുവനന്തപുരത്തെ ആർ.ടി ഓഫിസിൽ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം. ഇതുവരെ സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർ.ടി.ഒ പരിധിയിലായിരുന്നു ഏറ്റവും സുഗമമായി വാഹന രജിസ്ട്രേഷൻ സാധ്യമായിരുന്നത്.

ജോലിക്കായും മറ്റും ഇതര ജില്ലകളിൽ താൽക്കാലികമായി താമസിക്കുന്നവർക്കും രജിസ്ട്രേഷൻ നടത്താമായിരുന്നെങ്കിലും അതിന് നിബന്ധനകൾ ഏറെയുണ്ടായിരുന്നു. ജോലിക്കായി എത്തിയവരാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം തുടങ്ങിയവ ഹാജരാക്കിയാല്‍ മാത്രമായിരുന്നു രജിസ്‌ട്രേഷന് അനുമതി. എന്നാൽപുതിയ തീരുമാനത്തോടെ,  കടമ്പകളൊന്നുമില്ലാതെ ആർക്കുംഏത് ആർ.ടി ഓഫിസിലും വാഹനം രജിസ്റ്റർ ചെയ്യാം.

 ഉടമ താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ ആയ സ്ഥലത്തെ ഏത് ആർ.ടി.ഒ പരിധിയിലും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ഇൗയിടെ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് മാറ്റത്തിന് വഴിയൊരുങ്ങിയത്. ഇൗ വിധിയുടെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മിഷണർ ഉത്തരവിറക്കിയത്. റോഡ് ടാക്‌സ്  ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍.ടി ഓഫിസിനായിരിക്കും ഉത്തരവാദിത്വം. അതേസമയം, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിലെ രജിസ്ട്രേഷൻ കോഡുകളായ കെ.എല്‍ 1, കെ.എല്‍ 7, കെ.എല്‍ 11 ഉള്‍പ്പെടെയുള്ള നമ്പറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത് വെല്ലുവിളിയാകുമെന്ന ആശങ്ക മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ തന്നെ മുന്നോട്ട് വയ്ക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  15 hours ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  15 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  16 hours ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  16 hours ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  17 hours ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  17 hours ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  17 hours ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  17 hours ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  17 hours ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  17 hours ago