സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു
സിറിയയില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്‌റാഈല്‍. 250 ലേറെ കേന്ദ്രങ്ങളള്‍ക്ക് നേരെ ബോംബാക്രമണമുണ്ടായി. ദമസ്‌കസിലേതുള്‍പെടെ മൂന്ന് പ്രധാന വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു.
അതിനിടെ സിറിയയില്‍ ബശ്ശാറുല്‍ അസദില്‍നിന്ന് ഭരണംപിടിച്ച വിമതര്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം തുടങ്ങിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി തന്നെ വിമത സേനയുടെ മുഖ്യ കമാന്‍ഡര്‍ അബൂ മുഹമ്മദ് അല്‍ ഗൊലാനി എന്നറിയപ്പെടുന്ന അഹ്മദ് അല്‍ ഷറാ അസദ് മന്ത്രിസഭയിലെ പ്രധാനമന്ത്രി മുഹമ്മദ് ജലാലി, വൈസ് പ്രസിഡന്റ് ഫൈസല്‍ മെക്ദാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അസദ് രാജ്യം വിട്ടതിനു പിന്നാലെ ആരുമായും സഹകരിക്കാന്‍ തയാറാണെന്നും ഭരണം ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് കൈമാറുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
12 ദിവസം മുന്‍പ് വിമതസേന ആദ്യം പിടിച്ചെടുത്ത തെക്കന്‍ സിറിയയിലെ പ്രദേശങ്ങളിലെ ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഹമ്മദ് അല്‍ ബശീര്‍ ആണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിമതര്‍ പ്രതികാരക്കൊല നടത്തുമെന്ന ആശങ്കയും ജനങ്ങള്‍ പങ്കുവച്ചു. അസദും കുടുംബവും മോസ്‌കോയിലേക്ക് കടന്നിരുന്നു. ഇവര്‍ മോസ്‌കോയില്‍ അഭയം തേടിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."