HOME
DETAILS
MAL
ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു
December 09 2024 | 18:12 PM
ഇടുക്കി: ഹരിത കർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു. ദൈവം മേട് നെല്ലിവേലിക്കുന്നേൽ സുനിതമ്മ എന്ന സുമ ( 44 )യാണ് പ്ലാസ്റ്റിക് ശേഖരിക്കാൻ വീടുകൾ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. വാത്തിക്കുടി പഞ്ചായത്തിലെ അംഗൻവാടിക്ക് സമീപത്തുള്ള വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് ദുണമായ ഈ സംഭവം.
ഉടൻതന്നെ തോപ്രാംകുടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: മനു. മക്കൾ: നിതീഷ് , നിഖിത , നിയുക്ത. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരക്ക് വീട്ടുവളപ്പിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."