ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ
ബെംഗളൂരു:സംവിധായകൻ രഞ്ജിത്തിന്റെ ലൈംഗിക പീഡനക്കേസ് തുടർനടപടികൾക്ക് സ്റ്റേ ചെയ്തു കർണാടക ഹൈക്കോടതി.രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിലാണ് തുടർനടപടികൾ സ്‌റ്റേ ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്ന കർണാടക ഹൈക്കോടതി ഉത്തരവ്.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് കേസിൽ സ്‌റ്റേ ഉത്തരവ് നൽകിയത്. 2012ൽ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.
കോഴിക്കോട് കസബ പൊലിസാണ് ഇതിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളുരുവിലാണ് പീഡനം നടന്നതെന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസ് പിന്നീട് കർണാടക പൊലിസിനു കൈമാറുകയായിരുന്നു. കേരള പൊലിസിൽ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലിസിനോട് കേസ് റജിസ്‌റ്റർ ചെയ്യാൻ നിർദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."