വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ദുബൈ: കാര്‍പ്പറേറ്റ് നികുതി നിയമത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുഎഇ.
വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യത്തു നിന്നും കൊയ്യുന്ന ലാഭത്തില്‍ നിന്നും കുറഞ്ഞത് 15 ശതമാനം നികുതി നല്‍കേണ്ടി വരും. 2025 ജനുവരി 1നോ അതിനു ശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷങ്ങളില്‍ ആഭ്യന്തര മിനിമം ടോപ്പ്അപ്പ് ടാക്‌സ് (DMTT) പ്രാബല്യത്തില്‍ വരാനാണ് സാധ്യതയെന്ന് ധനമന്ത്രാലയം പറഞ്ഞു. നികുതി ബാധകമായ സാമ്പത്തിക വര്‍ഷത്തിന് തൊട്ടുമുമ്പുള്ള നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും 750 ദശലക്ഷം യൂറോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആഗോള വരുമാനമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നികുതി ബാധകമാകും.
സ്റ്റാന്‍ഡേര്‍ഡ് യുഎഇ കോര്‍പ്പറേറ്റ് നികുതി 9% ആണ്. ആഭ്യന്തര മിനിമം ടോപ്പ് ടാക്‌സ് എന്നതിനര്‍ത്ഥം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് യുഎഇയില്‍ നിന്നുള്ള വരുമാനത്തിന്റെ മേലുള്ള വാര്‍ഷിക നികുതി എന്നാണ്.
ലോകമെമ്പാടും ന്യായവും സുതാര്യവുമായ നികുതി സമ്പ്രദായം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) ടു പില്ലര്‍ സൊല്യൂഷന്‍ നടപ്പിലാക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."