HOME
DETAILS

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

  
ഗിരീഷ് കെ. നായർ
December 09 2024 | 04:12 AM

Finance Commission reached Central assistance will be discussed

തിരുവനന്തപുരം: കേന്ദ്ര ധനകാര്യ കമ്മിഷൻ സംസ്ഥാനത്തെത്തി. ഇന്നുമുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സന്ദർശനങ്ങളിലും ചർച്ചകളിലും ഏറെ പ്രതീക്ഷയിലാണ് സംസ്ഥാനം. 16ാം ധനകാര്യ കമ്മിഷൻ രൂപീകരിക്കുന്നത് കഴിഞ്ഞ ഡിസംബർ 3നാണ്. അടുത്തവർഷം ആദ്യം കേന്ദ്രത്തിനു ധനകാര്യ കമ്മിഷൻ പഠനറിപ്പോർട്ട് സമർപ്പിക്കും. നികുതി വരുമാനത്തിന്റെ വിഭജനത്തിൽ അസന്തുലിതാവസ്ഥയുണ്ടെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം പൂർണമായും ലഭിക്കുന്നില്ലെന്നുമുള്ള കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളുടെ പരാതിയോട് കമ്മിഷന്റെ സമീപനം എന്തായിരിക്കുമെന്നുള്ളത് സാമ്പത്തിക കടക്കെണിയിലുള്ള കേരളത്തിനു നിർണായകമാണ്.

കഴിഞ്ഞ ഡിസംബറിൽ അർഹതപ്പെട്ട വിഹിതം കേന്ദ്രം നൽകുന്നില്ലെന്ന് പരാതിപ്പെട്ട്  സുപ്രിംകോടതിയെ സമീപിച്ച അസാധാരണ സാഹചര്യമുണ്ടായിരുന്നു. ഉയർന്ന കടമെടുപ്പു കാരണമുള്ള പലിശാ തിരിച്ചടവ് സംസ്ഥാനത്തിന്റെ സാമ്പത്തികനില താളംതെറ്റിക്കുമെന്നതിനാലാണ് കൂടുതൽ കടമെടുപ്പ് അനുവദിക്കാത്തതെന്നായിരുന്നു കേന്ദ്ര നിലപാട്.

നിതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ കമ്മിഷൻ, നാളെ സംസ്ഥാന ധനകമ്മിഷനുമായി നടത്തുന്ന ചർച്ചയിൽ കേരളം ഈ വിഷയം വീണ്ടും ഉന്നയിക്കും. 15ാം ധനകാര്യ കമ്മിഷനിൽ അംഗമായിരുന്ന അജയ് നാരായൺ ഝാ, കേന്ദ്ര മുൻ ധനവിനിയോഗ സ്‌പെഷൽ സെക്രട്ടറി ആനി ജോർജ് മാത്യു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് മുൻ ഡയരക്ടർ മനോജ് പാണ്ട, എസ്.ബി.ഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ. കേന്ദ്ര കമ്മിഷൻ വ്യാപാരി-വ്യവസായികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വാദം കേൾക്കും.

സാമ്പത്തിക വിഷയത്തിൽ സംസ്ഥാനങ്ങളിലെ പൊതുചിത്രം പഠിക്കുകയാണ് കമ്മിഷൻ്റെ പ്രധാനലക്ഷ്യം. 15ാം ധനകാര്യ കമ്മിഷൻ ആത്മനിർഭർ ഭാരത് അഭിയാൻ മുൻനിർത്തിയുള്ള ധനവിഭജനമാണ് അവതരിപ്പിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനും മുൻഗണന നൽകിയിരുന്നു. ഇതിന്റെ ഫലവും ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ നടപ്പു കമ്മിഷന്റെ നിർദേശങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.
കേന്ദ്ര സഹായം വെട്ടിക്കുറയ്ക്കുന്നു എന്ന പരാതിയാണ് കേരളത്തിനു പ്രധാനമായുള്ളത്.

എന്നാൽ, സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്നു എന്നു തെളിയിക്കാൻ സംസ്ഥാനത്തിന് ആയെങ്കിൽ മാത്രമേ ധനകമ്മിഷൻ പരാതി ഗൗനിക്കുകയുള്ളൂ. അതേസമയം, ദേശീയ ജി.ഡി.പിയിലേക്ക് സംസ്ഥാനത്തിന്റെ വിഹിതം എന്താണെന്നും ജി.എസ്.ഡി.പി സംബന്ധിച്ചുമുള്ള കമ്മിഷന്റെ വിലയിരുത്തൽ പ്രധാനമാണ്. 

കേന്ദ്രം ധനസഹായം നൽകുന്നില്ലെന്ന് പരാതി ഉയർത്തിയ സംസ്ഥാനങ്ങൾ സെപ്റ്റംബർ 12നു തിരുവനന്തപുരത്ത് ഒത്തുചേർന്നിരുന്നു. സാമ്പത്തിക കമ്മിയിൽ കേന്ദ്രത്തിൽനിന്ന് ന്യായമായ പ്രതികരണമല്ല ഉണ്ടായത് എന്നായിരുന്നു യോഗത്തിലെ പൊതുവികാരം. 
സെസ്, സർചാർജ് എന്നീ വിഷയങ്ങളിൽ കമ്മിഷനു കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നാണ് വിലയിരുത്തൽ. ഭരണഘടനയുമായ ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഈ വിഷയത്തിൽ സമവായമുണ്ടാക്കേണ്ടത്. 15ാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തിരുന്ന 41 ശതമാനം നികുതി വീതംവയ്പ് 50 ശതമാനം ആക്കണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.

കേന്ദ്രപദ്ധതികൾ സംസ്ഥാന പദ്ധതികളുമായി കൂടിക്കുഴയുന്ന വിഷയവും ചർച്ചയാവും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യങ്ങളെപ്പറ്റിയും കമ്മിഷൻ അന്വേഷിക്കും. കേന്ദ്ര ഗ്രാന്റ്  7.6 ശതമാനം ലഭിക്കുന്നത് വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കമ്മിഷൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഉരുൾപൊട്ടലിൽ കേന്ദ്ര സഹായം നൽകുന്നതുമായി ബന്ധപ്പെട്ടും കമ്മിഷൻ കേന്ദ്രത്തിനു നിർദേശം സമർപ്പിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  a day ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  a day ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  a day ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  a day ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  a day ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  a day ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  a day ago