HOME
DETAILS
MAL
തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും
December 06 2024 | 15:12 PM
തൃശൂര്‍:14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്സോ കേസിൽ സംഗീതോപകരണ അധ്യാപകന് 29വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.എളവള്ളി സ്വദേശി ജോഷി വർഗീസ്(56) നെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതിന് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
14 വയസ്സുകാരിയെ ലൈംഗിക ഉദ്ദേശത്തോടെ പിയാനോ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ വെച്ച് പലതവണ ലൈംഗിക അതിക്രമം നടത്തി എന്നതാണ് സംഗീതോപകരണ അധ്യാപകനെതിരെയുള്ള കേസ്. പരാതിയിൽ കേസെടുത്ത പൊലിസ് അന്വേഷണ നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 29 വര്‍ഷം തടവിനും പിഴയ്ക്കും കോടതി വിധി പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."