മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു
അബൂദബി: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്‌ന് തുടക്കമായി. യുഎഇ വ്യവസായ, നൂതനസാങ്കേതിക വകുപ്പുമായി സഹകരിച്ചാണ് ക്യാംപെയ്ൻ സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാംപെയിനിന്റെ ഭാഗമായി പ്രാദേശിക ഉൽപന്നങ്ങൾക്ക് കൂടുതൽ പങ്കാളിത്തവും വിപണന സാധ്യതയും വർധിപ്പിക്കുന്നതിനായി അവ പ്രത്യേകം അലങ്കരിച്ച് പ്രദർശിപ്പിക്കും. ആദായ വിൽപനയുമുണ്ട്. കൂടാതെ ആഴ്ചയിൽ 53 ഇനം ഉൽപന്നങ്ങൾക്ക് പ്രത്യേക വിലക്കുറവുണ്ടാകും. 5.3 ശതമാനം ഡിസ്ക്കൗണ്ടും ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായി അധിക പോയിൻ്റുകളും ലഭിക്കും. ലുലുവിലെ മെയ്‌ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ൻ പ്രാദേശിക വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും കരുത്തു പകരുന്നതാണെന്ന് വ്യവസായ, നൂതന സാങ്കേതിക വകുപ്പ് അണ്ടർ സെക്രട്ടറി ഒമർ അൽ സുവൈദി പറഞ്ഞു. ലുലു ഭക്ഷ്യോൽപാദന രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുമെന്ന് സിഇഒ സെയ്‌ഫി രൂപാവാല പറഞ്ഞു.
ക്യാംപെയ്നിന്റെ ഉദ്ഘാടന ചടങ്ങിൽ വ്യവസായ നൂതന സാങ്കേതിക വകുപ്പിലെ ഇൻഡസ്ട്രിയൽ എംപവർമെൻ്റ് ഡയറക്‌ടർ ഷമ്മ അൽ അൻസാരി, ലുലു ഗ്രൂപ്പ് സിഒഒ വി.ഐ. സലീം, മാർക്കറ്റിങ് ഡയറക്ടർ വി.നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Lulu has launched the 'Make It in the Emirates' campaign, aimed at promoting local products and supporting UAE-based manufacturers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."