സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു
പാലക്കാട്: സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍ നിന്ന് കൊഴിഞ്ഞാമ്പാറയിലെ വിമതര്‍ വിട്ടു നിന്നു. വിമതപക്ഷത്തിൽപ്പെട്ട ഏരിയാ കമ്മിറ്റിയംഗവും കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.സതീഷ്, മറ്റൊരംഗം ശാന്തകുമാരന്‍ എന്നിവരെ സമ്മേളന വിവരം അറിയിച്ചിട്ടില്ല. മാത്രമല്ല, ഏരിയാ കമ്മിറ്റിയുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് രണ്ടു മാസം മുമ്പ് ഇവരെ ഒഴിവാക്കുകയും ചെയ്തിരുന്നു.ജില്ലാസെക്രട്ടറി ഏകാധിപത്യ നടപടി സ്വീകരിക്കുന്നുവെന്നാരോപിച്ച് കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപതി പഞ്ചായത്തുകളിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മാറി നില്‍ക്കുകയാണ്.
ഇവര്‍ രണ്ടു സമാന്തര കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൊഴിഞ്ഞാമ്പാറയില്‍ പ്രത്യേക ഓഫിസും തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്ക് ചേക്കേറിയ ഒരു വ്യക്തിയെ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ച് ബ്രാഞ്ച് സെക്രട്ടറിയാക്കുകയും മറ്റ് ചില സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തതതും പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു.
ജില്ലാ നേതൃത്വം അവഗണിക്കുന്നതായി കാണിച്ച് വിമതവിഭാഗം സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചിട്ട് രണ്ടു മാസത്തോളമായെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിയുണ്ട്. എന്നാല്‍, വിമതര്‍ക്കെതിരേ നടപടിയെടുത്താല്‍ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണം സി.പി.എമ്മിനു നഷ്ടമാകും. പഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവുമായ എം.സതീഷ് ഉള്‍പ്പെടെ നാല് സി.പി.എം അംഗങ്ങള്‍ വിമതപക്ഷത്താണ്. വിമതരെ പുറത്താക്കണമെന്ന് ഒരു വിഭാഗം സമ്മേളനത്തില്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."