സൗബിന് ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി: നടന് സൗബിന് ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. കൊച്ചിയിെ ഓഫിസിലാണ് റെയ്ഡ്. ആദായനികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് നടപടി.
ഇന്ന് ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പറവ ഫിലിംസ് കമ്പനിയുടെ ഓഫിസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫിസ് അടക്കമുള്ള ഇടങ്ങളിലാണ് പരിശോധന.
സാമ്പത്തിക ഇടപാടുകളുടെ മറവില്‍ പറവ ഫിലിംസ് കമ്പനി നടത്തിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തിയിരുന്നു. സൗബിനെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ആദായനികുതി വകുപ്പ് കൂടി അന്വേഷണരംഗത്ത് എത്തുന്നത്. നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.
Income Tax officials conducted a raid at actor Soubin Shahir’s office in Kochi. The raid focused on financial transactions of Parava Films, a company associated with the actor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."