ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി
ദുബൈ: യുഎഇ ദേശീയദിനാഘോഷം (ഈദുൽ ഇത്തിഹാദ്) പ്രമാണിച്ച് ഡിസംബർ 2, 3 തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 4 ന് സാധാരണ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി അറിയിച്ചു.
1971 ഡിസംബർ 2-ന് ഏഴ് എമിറേറ്റുകളുടെ ഏകീകരണമാണ് ഈദുൽ ഇത്തിഹാദ് എന്ന പേരിൽ ആഘോഷിക്കുന്നത്. ഈ വർഷം രാജ്യത്തിന് 53 വയസ്സ് തികയും. അതേസമയം, ഡിസംബർ 2, 3 തീയതികളിൽ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ശനി, ഞായർ വാരാന്ത്യ അവധികൂടി ചേരുമ്പോൾ ഫലത്തിൽ ഇത് നാല് ദിവസത്തെ ഇടവേളയാകും.
The Knowledge and Human Development Authority (KHDA) in Dubai has announced that all private schools, nurseries, and universities in Dubai will observe a holiday on December 2 and 3 to mark Eid Al Adha.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."