മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ തീരുമാനത്തോട് കടുത്ത വിയോജിപ്പെന്ന് സതീശന്‍ പറഞ്ഞു. പത്ത് മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന വിഷയം മനഃപൂര്‍വ്വം വൈകിപ്പിക്കുന്നത് സംഘപരിവാറിന് അവസരമൊരുക്കാനാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
മുസ് ലിം സംഘടനകളും, ഫാറൂഖ് കോളജ് മാനേജ്‌മെന്റും പ്രശ്‌നപരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനും, അക്കാര്യം കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്ന് തീര്‍ക്കാവുന്ന വിഷയം മനഃപൂര്‍വ്വം വൈകിപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് അവസരമൊരുക്കി കൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.
മാത്രമല്ല സമരരംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും, സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിച്ചത് ശരിയല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
vd satheeshan react to munambam judicial commission
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."