കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു
കൊച്ചി: കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനം. മരട് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കുറുവ സംഘാംഗം സന്തോഷ് ശെല്‍വത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നടപടി.
വര്‍ഷങ്ങളായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കര്‍ണാടക സ്വദേശികളായ കുട്ടവഞ്ചിക്കാര്‍ ഇവിടെ താമസിക്കുകയായിരുന്നു . ഇവരെയും നഗരസഭയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കും. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം, മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലിസ് വിട്ടയച്ചു. കുറുവ സംഘത്തിന്റെ മോഷണത്തില്‍ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മണികണ്ഠനെ വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."