അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി
തിരുവനന്തപുരം: അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടികയും ഒരു തസ്തികയില്‍ സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനം. ടൂറിസം വകുപ്പില്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (കാറ്റഗറി നമ്പര്‍ 523/2023), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രൈവര്‍ കം മെക്കാനിക്ക്-കാറ്റഗറി നമ്പര്‍ 668/2023), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫിറ്റര്‍-കാറ്റഗറി നമ്പര്‍ 659/2023), കേരള പൊലിസ് വകുപ്പില്‍ വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 584/2023), കേരള സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (പാര്‍ട്ട് 1, 2, ജനറല്‍, സൊസൈറ്റി-കാറ്റഗറി നമ്പര്‍ 433/2023, 434/2023) എന്നീ തസ്തികകളിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ തസ്തികയിലെ പാര്‍ട് ടൈം ജീവനക്കാരില്‍ നിന്ന് നേരിട്ടുള്ള നിയമനത്തിന്(കാറ്റഗറി നമ്പര്‍ 34/2024)സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (കാറ്റഗറി നമ്പര്‍ 639/2023) തസ്തികയിൽ അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."