HOME
DETAILS

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

  
Web Desk
November 17 2024 | 07:11 AM

clash-during-hartal-in-kozhikode-

കോഴിക്കോട്: ഹര്‍ത്താലിനിടെ കോഴിക്കോട് ജില്ലയില്‍ നേരിയ സംഘര്‍ഷം. മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കം. ബസുകള്‍ തടഞ്ഞ സമരക്കാരെ പൊലിസ് എത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

മുക്കത്ത് ബസുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനിടെ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. മാവൂർ റോഡിൽ സംഘർഷാവസ്ഥയുണ്ടായി.  

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കി. ഹര്‍ത്താലില്‍ നിന്നു കോണ്‍ഗ്രസ് പിന്മാറണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇതുവരെഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നല്‍കിയത് സിപിഎം ആണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തെന്നും 10,000ത്തോളം കോണ്‍ഗ്രസ് വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു. പൊലിസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നുവെന്നും നേതാക്കള്‍. കോഴിക്കോട് കമ്മീഷണര്‍ വിളിച്ചപ്പോള്‍ ഫോണ്‍ പോലും എടുത്തില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപിഎം ആക്രമണത്തില്‍ പരിക്കുപറ്റുകയും വനിത വോട്ടര്‍മാരെ കൈയേറ്റം ചെയ്യുകയും ചെയ്തു.

വോട്ടര്‍മാരല്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ പുലര്‍ച്ചെ 4 മണിയോടെ എത്തിയിരുന്നു. പലരും വ്യാജ ഐഡി കാര്‍ഡുമായാണ് വന്നത്. കൂടുതല്‍ പൊലിസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂര്‍ മോഡല്‍ ആക്രമണമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍. പൊലിസ് ആന്റ് സാഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പു റദ്ദാക്കണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  3 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  3 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  3 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  3 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  3 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  3 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  3 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  3 days ago