HOME
DETAILS

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

  
November 16 2024 | 14:11 PM

UAE Indian Embassy Warns of Job Scams on Social Media

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി. അബൂദബിയിലെ ഇന്ത്യന്‍ എംബസി ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എംബസി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍, മറ്റു സൈബര്‍ തട്ടിപ്പുകള്‍ തുടങ്ങിയവയെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ എംബസി യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാനുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും എംബസി നല്‍കിയിട്ടുണ്ട്:

1) നിസ്സാരമായ ജോലികള്‍ ചെയ്ത് എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്നുള്ള തൊഴില്‍ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഇത്തരം തട്ടിപ്പുകാര്‍ ഇരകളുടെ വിശ്വാസം നേടുന്നതിനായി ചെറിയ പ്രതിഫലങ്ങള്‍ മുന്‍കൂറായി നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം.
2) സാധാരണയായി തട്ടിപ്പുകാര്‍ വലിയ തുകകള്‍ നിക്ഷേപമെന്ന രീതിയില്‍ മുന്‍കൂറായി ആവശ്യപ്പെടാറുണ്ട്.
3) തൊഴില്‍ വിവരങ്ങളില്‍ സുതാര്യതയില്ലാത്ത സാഹചര്യങ്ങളില്‍ തട്ടിപ്പിനുള്ള സാധ്യത കൂടുതലാണ്.
4) സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് ജാഗ്രതയോടെ കാണണം.
5) തൊഴില്‍ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളോട് പ്രതികരിക്കുന്നതിന് മുന്‍പ് കമ്പനിയെക്കുറിച്ച് പഠിക്കണം.
6) അപരിചിതര്‍, തീര്‍ത്തും വിശ്വസിക്കാനാകാത്തതായ വെബ്‌സൈറ്റുകള്‍ എന്നിവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കുക.
7) തട്ടിപ്പാണെന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുക.
8) ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് ഉപയോഗിച്ചോ, അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തിയോ ഇത്തരം പരസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം.

The Indian Embassy in the UAE cautions against job scams circulating on social media. Scammers promise fake job opportunities, demanding personal info and money. Stay vigilant and verify job postings through official channels.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  11 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  11 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  11 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  11 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago