ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി
റിയാദ്: ദേശീയ ചിഹ്‌നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രമേയം പുറത്തിറക്കി വാണിജ്യ മന്ത്രി മാജിദ് അല്‍ കസാബി. തീരുമാനം പ്രസിദ്ധീകരണ തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ പ്രമേയം പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ മുനിസിപ്പല്‍ ലംഘനങ്ങള്‍ക്കുള്ള ശിക്ഷാ ചട്ടങ്ങള്‍ പ്രകാരം നിയമനടപടികള്‍ നേരിടേണ്ടിവരും.
വാണിജ്യ മന്ത്രാലയം 2022 സെപ്റ്റംബറില്‍ ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വ്യക്തികളെയും വാണിജ്യ സ്ഥാപനങ്ങളെയും വിലക്കിയിരുന്നു. മാത്രമല്ല ഭരണകര്‍ത്താക്കളുടേയും, ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങളും പേരുകളും കച്ചവടലക്ഷ്യത്തോടെ സാധനങ്ങളില്‍ അച്ചടിച്ച് പുറത്ത് ഇറക്കുന്നതും നിരോധിച്ചിരുന്നു.
Saudi Arabia has taken a significant step to safeguard its national symbols by introducing a draft law to prevent their commercial exploitation. This move aims to preserve the cultural significance and sanctity of these symbols, ensuring they are not used for profit-driven purposes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."