ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു
എറണാകുളം: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പീഡന പരാതിയില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എഐജിജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബംഗാളി നടി സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി പൊലിസില്‍ പരാതി നല്‍കിയത്. 2009ല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.
രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തെ തുടര്‍ന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചിരുന്നു.
Malayalam film director Ranjith has been accused of sexual harassment by Bengali actress Sreelekha Mitra, leading to a case filed by Kerala Police under Section. The incident allegedly occurred in 2009 during discussions for the film Palerimanikkam. Mitra claimed Ranjith clutched her hand and attempted to touch her inappropriately.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."