'ആര്.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്
കോട്ടയം: സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സന്ദീപിന് ആര്.എസ്.എസ്. ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ടെന്ന് റിയാസ് പറഞ്ഞു. ഇനി ആര്.എസ്.എസ് നേതാക്കളെ പൂവിട്ടു പൂജിക്കണം എങ്കില്‍ പ്രതിപക്ഷ നേതാവ് കൂടെ ഉണ്ട്. പല വിഷയങ്ങളിലും ബി.ജെ.പിയില്‍ നിന്ന് മൗനം പാലിച്ചത് പോലെ തന്നെ കോണ്‍ഗ്രസിലും മൗനം തുടരാം.കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാലത്താണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് പോകുന്നതെന്നും, ബി.ജെ.പിയില്‍ ഉണ്ടായിരുന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ സിഡികള്‍ ഇവിടെയും ഉപയോഗിക്കാമെന്നും റിയാസ് പറഞ്ഞു.
സന്ദീപ് പഴയ ഓര്‍മ്മയില്‍ ആണ് പോകുന്നതെങ്കില്‍ കോണ്‍ഗ്രസ് പറ്റിയ സ്ഥലമാണെന്നും, സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചത് ആണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോ എന്ന് സംശയമുണ്ടെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഭൂതകാലം വെച്ചല്ല നയവും നിലപാടും വെച്ചാണ് സി.പി.എം സ്വാഗതം ചെയ്യുന്നതെന്നും റിയാസ് കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."