സ്നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്
പാലക്കാട്: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സന്ദീപിന്റെ ഇറങ്ങിപ്പോക്ക് ബി.ജെ.പിയില്‍ ഒരു ചലനവുമുണ്ടാകാന് പോകുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും സുരേന്ദ്രന് പറഞ്ഞു.
''കോണ്‍ഗ്രസിനു പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിനു തെളിവാണു സന്ദീപിനെ സ്വീകരിച്ചത്. ശ്രീനിവാസന് കൊലപാതകികളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെയാണ് സന്ദീപിന്റെ തീരുമാനം. സന്ദീപിനെ പോലെ ഒരാളെ കോണ്‍ഗ്രസ് മുറുകെ പിടിക്കണം. സ്നേഹത്തിന്റെ കടയില്‍ വലിയ കസേരകള്‍ ലഭിക്കട്ടെ. പാര്‍ട്ടിമാറ്റം നേരത്തേ ഉണ്ടാക്കിയ തിരക്കഥയാണ്. സന്ദീപ് ബലിദാനികളെ വഞ്ചിച്ചു.'' സുരേന്ദ്രന് പറഞ്ഞു.
സന്ദീപിനെതിരെ നേരത്തെയും പാര്‍ട്ടി നടപടിയെടുത്തതാണ്. ആ നടപടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതു കൊണ്ടൊന്നുമായിരുന്നില്ല. എല്ലാവര്‍ക്കുമറിയാം. ഞാന്‍ ആ നടപടിയുടെ കാര്യങ്ങള്‍ അന്ന് പുറത്തുപറയാതിരുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടി പുലര്‍ത്തേണ്ട സാമാന്യമര്യാദയുടെ പേരില്‍ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും എല്ലാ ആശംസകളും നേരുകയാണ്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുന്നു. സന്ദീപ് വാര്യരെ മുറുകെപിടിക്കാന്‍ ഞാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുകയാണ്. സന്ദീപ് വാര്യരുടെ കൈ ഉറപ്പിച്ചു പിടിക്കണം.- സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."