HOME
DETAILS
MAL
'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍
November 15 2024 | 09:11 AM
തിരുവനന്തപുരം: ആത്മകഥ വിവാദം ഗൂഡാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇ പി ജയരാജന്‍. താന്‍ എഴുതിയത് അല്ല പുറത്ത് വന്നതെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. തന്നെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് യോഗത്തില്‍ ഇ.പി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വസ്തുതാപരമായി കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
തന്റെ ഭാഗങ്ങള്‍ വിശദീകരിച്ച ഇ പി ജയരാജന്‍, യോഗത്തില്‍ നിന്നും നേരത്തെ മടങ്ങി. എന്നാല്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജയരാജന്‍ കൂട്ടാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."