HOME
DETAILS

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

  
November 15 2024 | 03:11 AM

Quality of Education Criticism of Parishad

കണ്ണൂർ: ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം, തോൽപിച്ചാൽ നിലവാരം കൂടുമോ എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരംഭിച്ച സംസ്ഥാന ജാഥയെ, ജയിപ്പിച്ചാൽ നിലവാരം കൂടുമോയെന്ന മറുചോദ്യമുന്നയിച്ച് എതിരിട്ട് പരിഷത്ത് വിരുദ്ധർ.  പ്രോഗ്രസീവ് ടീച്ചേഴ്‌സ് ഫോറം, അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി പോലുള്ള സംഘടനകളാണ് പരിഷത്തിന്റെ മുദ്രാവാക്യത്തെ ഖണ്ഡിച്ച് രംഗത്തെത്തിയത്.

കൃത്രിമമായി ജയിപ്പിച്ചാൽ നിലവാരം കൂടുമോ, ക്ലാസ് കയറ്റത്തിന് നിശ്ചിത മാർക്ക് നിബന്ധന വച്ചാൽ ബഹുഭൂരിപക്ഷം കുട്ടികളും പഠിക്കുമോ അതോ പഠിക്കാതിരിക്കുമോ എന്നീ ചോദ്യങ്ങളാണ് ടീച്ചേഴ്‌സ് ഫോറം ഉന്നയിക്കുന്നത്. നവ മുതലാളിത്ത വിദ്യാഭ്യാസ ദർശനം പിൻപറ്റി ഭരണകൂടത്തിന്റെ വിദ്യാഭ്യാസ വിധ്വംസക പ്രവർത്തികൾക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടായി ഒത്താശ ചെയ്ത ശാസ്ത്രസാഹിത്യ പരിഷത്താണ് വിചിത്രമായ മുദ്രാവാക്യമുയർത്തി സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നതെന്നും മറുപക്ഷം ആരോപിക്കുന്നു. 

സംസ്ഥാനത്തെ വിദ്യാഭ്യാസവും വിജയശതമാനവും സംബന്ധിച്ച് പരിഷത്തും ഇതര സംഘടനകളും തമ്മിൽ ചൂടേറിയ ചർച്ച നടക്കുന്നതിനിടയിലാണ് പരിഷത്തിന്റെ ജാഥ ഇന്നലെ ആരംഭിച്ചത്. സംസ്ഥാനത്തെ സ്‌കൂളുകളിലെ വിജയിപ്പിക്കലും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയശതമാനത്തിലെ വൻ വർധനവും സംബന്ധിച്ച് വിശദീകരിക്കുക എന്ന ലക്ഷ്യവും ഡിസംബർ 10വരെ നീളുന്ന പരിഷത്ത് ജാഥയ്ക്കുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ ഒരു ദിവസവും മറ്റു ജില്ലകളിൽ രണ്ടു ദിവസവുമാണ് ജാഥ പര്യടനം നടത്തുക. സംസ്ഥാന പ്രസിഡന്റ് ടി.കെ മീരാബായ് ആണ് ജാഥയുടെ ക്യാപ്റ്റൻ.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന തെരുവ് ജാഥ ഒരു അസംബന്ധ ജാഥയാണെന്ന് അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി ആരോപിച്ചു. സമൂഹത്തെ പൊതുവിലും വിദ്യാഭ്യാസലോകത്തെ പ്രത്യേകിച്ചും അവഹേളിക്കുന്ന ഇത്തരം അസംബന്ധ ജാഥയിൽ നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്തിരിയണമെന്നും സേവ് എജ്യുക്കേഷൻ കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. ജോർജ് ജോസഫ്, സെക്രട്ടറി ഇ.എൻ ശാന്തിരാജ്, വൈസ് പ്രസിഡന്റുമാരായ ജി. നാരായണൻ, പ്രൊഫ. ഫ്രാൻസിസ് കളത്തിങ്കൽ എന്നിവർ ആവശ്യപ്പെട്ടു. 

ഡി.പി.ഇ.പി മുതലുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് പരീക്ഷകളിൽ മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിനെതിരേ ജാഥ നടത്തി വിദ്യാഭ്യാസത്തെ വെല്ലുവിളിക്കുകയാണ്. 
കുട്ടികളെ പഠിപ്പിക്കാതെ പാസാക്കി വിടുന്ന ഓൾ പ്രമോഷൻ സമ്പ്രദായം അവസാനിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവരുടെ മുദ്രാവാക്യം.

പരിഷത്തുൾപ്പെടെയുള്ള സംഘടനകളുടെ ഒത്താശയോടെ നടപ്പാക്കിയ പുതിയ പാഠ്യപദ്ധതി സൃഷ്ടിച്ച നിലവാരത്തകർച്ചയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസത്തെ രക്ഷിക്കാൻ വിദ്യാഭ്യാസ സ്‌നേഹികൾ ഒത്തൊരുമിക്കേണ്ട സന്ദർഭമാണിതെന്നും പ്രോഗ്രസീവ് ടീച്ചേഴ്‌സ് ഫോറം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  4 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  4 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  4 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  4 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  4 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago