ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കി, പിതാവ് ജീവനോടുക്കി
ആലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് ജീവനോടുക്കി. ആലപ്പുഴ ആര്യാട്ട് മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡ് ആരാമം തെക്കേപ്പറമ്പില്‍ സുരേഷ് (54 മകന്‍ വിഷ്ണുവിനെ കെട്ടിത്തൂക്കിയ ശേഷം തൂങ്ങി മരിച്ചത്. മകനെ (29) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജന്മനാ ഭിന്നശേഷിക്കാരനായ വിഷ്ണു കിടപ്പിലായിരുന്നു. ശനിയാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ ലത പനിക്കു ചികിത്സ തേടി ആശുപത്രിയില്‍ പോയിപ്പോഴായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോള്‍ വിഷ്ണുവിനെ അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കാലുകള്‍ നിലത്തു മുട്ടിയിരുന്നു. മുഖത്തു തട്ടിവിളിച്ചപ്പോള്‍ കണ്ണു തുറന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം.കേരള ബെയ്ലേഴ്‌സ് കയര്‍ ഫാക്ടറി ജീവനക്കാരനാണു സുരേഷ്. മണ്ണഞ്ചേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."