മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്
കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതിനാണ് സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. തനിക്ക് ഇപ്പോഴും സംഘടനയില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും ബദല്‍ സംഘടന രൂപീകരിക്കില്ലെന്നും സാന്ദ്ര.
താനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമാണ്. എന്നാല്‍ ചില അംഗങ്ങള്‍ക്ക് മാത്രമാണ് എതിര്‍പ്പുളളതെന്നും ചില ആളുകള്‍ക്ക് ഏകാധിപത്യ സ്വഭാവമാണെന്നും സാന്ദ്ര. നിര്‍മാതാവ് ജി സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും സാന്ദ്ര. തന്നെ പുറത്താക്കിയ നടപടി തീര്‍ത്തും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സബ് കോടതിയെ സമീപിച്ചു.
മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര ഹരജിയില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ഷിച്ചിരുന്നു. സിനിമയുടെ തര്‍ക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ പൊലിസ് കേസെടുക്കുകയു ംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയുടെ സല്‍പേരിനു കളങ്കമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി സന്ദ്രയെ പുറത്താക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."