മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ
ബെംഗളുരു: മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ. മുഡ കുംഭകോണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യംചെയ്യലിനായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് മൈസൂരുവിലെ ലോകായുക്തക്കു മുന്നില്‍ ഹാജരാകും. എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനുള്ള സെപ്തംബര്‍ 27ലെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് മൈസൂരു ലോകായുക്ത കേസില്‍ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചത്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് 56 കോടി രൂപ വിലമതിക്കുന്ന 14 സ്ഥലങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. മൈസൂര്‍ നഗരത്തിലെ ഒരു പ്രധാന സ്ഥലത്ത് മുഖ്യമന്ത്രിയുടെ ഭാര്യക്ക് ഈ സൈറ്റുകള്‍ മുഡ അനധികൃതമായി അനുവദിച്ചുവെന്നാണ് പ്രധാന ആരോപണം.
അടുത്തിടെ, മുഡയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മംഗലാപുരം, ബെംഗളൂരു, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലായി അര ഡസനിലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ആറ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി ഒരാഴ്ചയ്ക്കുള്ളിലാണ് ഈ നീക്കം.
ആരോപണം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് അഴിമതിക്കാരായ നേതാക്കളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജിയാവശ്യങ്ങള്‍ സിദ്ധരാമയ്യ തള്ളിക്കളഞ്ഞു.
മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."