കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍
എറണാകുളം: ഈ വര്‍ഷത്തെ കായികമേളയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഒളിംപിക്‌സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം ഇന്ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടിയും നിര്‍വഹിക്കും.
മറ്റു വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഒളിംപിക്‌സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ 17 വേദികളിലായി 39 ഇനങ്ങളില്‍ 29,000 മത്സരാര്‍ഥികളാണ് പങ്കെടുക്കുക. ഗള്‍ഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികളും ഭിന്നശേഷി വിദ്യാര്‍ഥികളും മേളയില്‍ പങ്കെടുക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ ഒളിംപിക്‌സിന്റെ പ്രത്യേകത.
മന്ത്രി പി രാജീവ് സംഘാടക സമിതി കണ്‍വീനറായി 15 സബ് കമ്മിറ്റികള്‍ക്കായിരിക്കും നടത്തിപ്പ് ചുമതല. കെഎസ്ടിഎ, കെപിഎസ്ടിഎ തുടങ്ങിയ അധ്യാപക സംഘടനകളും പരിപാടിയുടെ വോളന്റിയര്‍മാരാവും. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നാരംഭിക്കുന്ന ദീപശിഖാട്രോഫി ഘോഷയത്ര വൈകിട്ട് 4 മണിക്ക് മഹാരാജാസ് ഗ്രൗണ്ടിലെത്തിച്ചേരുന്നതാണ്.
പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും ഭക്ഷണം ഒരുക്കുക. രാവിലെ 10 മണിക്ക് കലവറയുടെ പാല്‍ കാച്ചല്‍ കര്‍മം മന്ത്രി വി ശിവന്‍ കൂട്ടി നിര്‍വഹിക്കും. കായിക മേളയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ മെട്രോ, മെട്രോ തുടങ്ങി വിപുലമായ ഗതാഗത സൗകര്യങ്ങളാണ് മത്സരാര്‍ഥികള്‍ക്ക് ഒരുക്കിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."