HOME
DETAILS

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

  
November 03 2024 | 15:11 PM

Saudi Arabia Launches Taxi Fare Review System

ജിദ്ദ; ആപ്ലിക്കേഷനുകള്‍ വഴി ടാക്‌സി നിരക്കുകള്‍ അവലോകനം ചെയ്യുന്നതിനുള്ള പുതിയ സംവിധാനവുമായി സഊദി അറേബ്യ. ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സലേഹ് അല്‍ജാസര്‍ രാജ്യത്ത് പൊതുഗതാഗത നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള നയത്തിന്റെ ആറാം അധ്യായത്തിലെ ഖണ്ഡിക 30 ഭേദഗതി ചെയ്യാനുള്ള തീരുമാനം പുറപ്പെടുവിച്ചു.

ടാക്‌സി മേഖലയില്‍ യാത്രക്കാരും ഓപ്പറേറ്റര്‍മാരും തമ്മില്‍ മെച്ചപ്പെട്ട സന്തുലിതാവസ്ഥ കൈവരിക്കുന്നതിനാണ് ഭേദഗതി ലക്ഷ്യമിടുന്നത്. പുതിയ ഭേദഗതികള്‍ക്ക് കീഴില്‍, ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിര്‍ദ്ദേശിച്ച നിരക്കുകള്‍ അംഗീകരിക്കുന്നതിന് 'അവലോകനം അംഗീകാരം' അടിസ്ഥാനമാക്കിയുള്ള ഒരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇത്തരത്തില്‍ ടാക്‌സി സര്‍വീസ് നിരക്ക് നിര്‍ദ്ദേശങ്ങള്‍ തയാറാക്കി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിലൂടെ ടാക്‌സി സര്‍വീസ് നിരക്കുകള്‍ നിര്‍ണ്ണയിക്കാനുള്ള സമാനമായ സംവിധാനവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ലൈസന്‍സികളും ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളും അംഗീകൃത നിരക്കുകള്‍ പിന്തുടരുകയും അവ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ഗുണഭോക്താക്കള്‍ക്കായി നിരക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യണം.

 Saudi Arabia has implemented a new system, enabling the review of taxi fares through mobile applications, aiming to enhance transparency and efficiency in the transportation sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  7 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  7 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  7 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  7 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  7 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  7 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  7 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  7 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

National
  •  7 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  7 days ago