ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍
മസ്‌കറ്റ്: ഒമാനില്‍ ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുജോയിനിംഗ് സ്‌റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എങ്കേജ്‌മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (എഫ് എസ് എ) നിര്‍ദേശം നല്‍കി.
അടുത്ത വര്‍ഷം ജനുവരിയില്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരും. എല്ലാ ഓഡിറ്റ് സ്ഥാപനങ്ങളോടും ഈ മേഖലകളില്‍ 50 ശതമാനം വരെ സ്വദേശികളെ നിയമിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച മറ്റു സ്വദേശിവത്കരണ തോത് ഓഡിറ്റിംഗ് സ്ഥാപനങ്ങളുടെ മറ്റു വകുപ്പുകളിലും ഉണ്ടായിരിക്കണം. കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി.
Oman takes a significant step towards economic diversification and national workforce development, introducing initiatives to localize the auditing sector and promote employment opportunities for citizens.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."