ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു
ഗൂഗിള്‍ പേ യൂസര്‍മാരെല്ലാം ഇപ്പോള്‍ ലഡു നോക്കി നടക്കുകയാണ്. വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാം ചാറ്റിലും ലഡു ചോദിച്ചു നടക്കുന്ന തിരക്കിലാണ് ഒട്ടുമിക്ക ആളുകളും.
കളര്‍ ലഡു, ഫുഡ്ഡി ലഡു, ഡിസ്‌കോ ലഡു, ദോസ്തി ലഡു, ട്വിങ്കിള്‍ ലഡു, പിന്നെ ട്രെന്‍ഡി ലഡുവും. ആറെണ്ണവും കിട്ടിയാല്‍ സമ്മാനം. ഓക്ടോബര്‍ 21 മുതല്‍ നവംബര്‍ ഏഴ് വരെയാണ് ഗൂഗിള്‍ പേ ദീപാവലി ക്യാംപെയ്ന്‍ വച്ചിരിക്കുന്നത്. ലഡു സെന്‍ഡ് ചെയ്തുതും വാങ്ങിയും പൈസ ഉണ്ടാക്കാന്‍ സാധിക്കും എന്നതും ഈ ക്യാംപെയ്‌ന്റെ പ്രത്യേകതാണ്.
ട്വിങ്കിള്‍ ലഡു കിട്ടാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നാണ് പലരും പറയുന്നത്. ബാക്കിയെല്ലാം ഈസിയായി കിട്ടുന്നുണ്ട്. 51 മുതല്‍ 1001 വരെ സമ്മാനത്തുക എന്ന് ഗൂഗിള്‍ പേ പറയുമ്പോഴും ഒരു രൂപ മാത്രം കിട്ടി എന്ന് പറയുന്നവരും ഏറെയാണ്. സംഗതി ഗൂഗിള്‍ പേയില്‍ ആളെ കേറ്റാന്‍ ഉള്ള തന്ത്രമാണ്.
അതേസമയം ഗൂഗിള്‍ പേയുടെ ലഡുവിന്റെ കാര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും ഏറെയാണ്.
ഒക്ടോബറില്‍ 23.5 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ വഴി നടന്നുവെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്രയും തുകയുടെ ഇടപാടുകള്‍ നടത്തിയിട്ടും ഉപയോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് പോലുള്ള ഓഫറുകളൊന്നും യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ നല്‍കാറില്ലെന്ന പരാതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടയിലാണ് ട്വിങ്കിള്‍ ലഡുവുമായി ഗൂഗിള്‍ പേയുടെ വരവ്. എന്നാല്‍ ആറ് ലഡുവും ശേഖരിച്ച് ഗൂഗിളില്‍ നിന്നും ക്യാഷ് ബാക്ക് വാങ്ങാന്‍ എളുപ്പം സാധിക്കില്ലെന്ന് മനസിലാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമായിരുന്നു. ലഡു ശേഖരിച്ച് ക്യാഷ് ബാക്ക് ലഭിച്ച കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."