'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍
കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍. കൊടകര കുഴല്‍പ്പണക്കേസില്‍ മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തിരൂര്‍ സതീഷിന് പിന്നില്‍ താനാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങള്‍ തെറ്റാണ്. സതീശുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. രണ്ടു മാസംമുന്‍പ് കണ്ടുവെന്ന ആരോപണം കള്ളമാണ്. എന്റെ ഒരു പ്രവര്‍ത്തനത്തിലും സതീശ് പങ്കാളിയായിട്ടില്ല. അയാള്‍ തന്റെ ഡ്രൈവറുമല്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകില്‍ ശോഭയാണെന്ന് ചാര്‍ത്തി നല്‍കുകയാണ്.
കേരളത്തിലെ ചില മുതലാളിമാരുടെ ഇടപാട് പുറത്തുകൊണ്ടുവരാന്‍ ഡല്‍ഹിയില്‍ പോകുമെന്നും ശോഭ അറിയിച്ചു. തന്റെ ജീവിതം വെച്ച് കളിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശോഭ ആരോപണമുന്നയിച്ചു. ഇപി ജയരാജന്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നുവെന്നും ശോഭ കുറ്റപ്പെടുത്തി.
ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവച്ച് കേരള രാഷ്ട്രീയത്തില്‍നിന്നു പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുന്നവരുടെ മുഖപടം ചീന്തിയെറിയും. അതിനുള്ള ആവശ്യത്തിനുള്ള ബന്ധം എനിക്ക് കേന്ദ്രത്തിലുണ്ട്. സതീശിന്റെയും ചില പ്രത്യേക ആളുകളുടെയും ഫോണ്‍ കോളുകള്‍ എടുപ്പിക്കാനാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."