അശ്വിനി കുമാര്‍ വധക്കേസ്; 13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി
കണ്ണൂര്‍: പുന്നാട് അശ്വിനി കുമാര്‍ എന്ന ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാം കോടതി വെറുതെ വിട്ടു. ചാവശ്ശേരി സ്വദേശിയായ എംവി മര്‍ഷൂക്ക് ആണ് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഈ മാസം പതിനാലിന് ശിക്ഷ വിധിക്കുന്നതാണ്. വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും പറഞ്ഞു.
ശരിയായ അന്വേഷണം നടക്കാത്താതിനാലാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാതാരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആകെ പതിനാല് പ്രതികളാണുണ്ടായിരുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു എല്ലാവരും. ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി വിധി ദൗര്‍ഭാഗ്യകരമെന്നാണ് പറഞ്ഞത്. വൈകിയാണെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അശ്വനി കുമാറിന്റെ കുടുംബത്തിന് പ്രതീക്ഷിച്ച നീതി കിട്ടിയില്ല.
ദൃക്‌സാക്ഷികള്‍ വിചാരണവേളയില്‍ തന്നെ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ദൗര്‍ഭാഗ്യകരമായ വിധിയായിപ്പോയി. നീതി കിട്ടുംവരെ അപ്പീലുമായി പോകുമെന്നും ഉയര്‍ന്ന കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും സമൂഹത്തിന് ശരിയായ സന്ദേശം നല്‍കണമെങ്കില്‍ ഈ കേസില്‍ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും വത്സന്‍ തില്ലങ്കേരി.
അന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നാടിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ആ സര്‍ക്കാരിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടായെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തുന്നത്.സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."