ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു
കുവൈത്ത്: ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു. ഒമാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയും കുവൈത്തിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അലി അല്‍ യഹ്യയും പങ്കെടുത്തു.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെയും കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെയും ചരിത്രപരമായ സന്ദര്‍ശനങ്ങള്‍ ദൃഢമായ ബന്ധത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടതായി സയ്യിദ് ബദര്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
രണ്ട് സന്ദര്‍ശനങ്ങളും സംയുക്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തന്ത്രപ്രധാന മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിന്റെ സൂചന നല്‍കി.
സാംസ്‌കാരികം, കല, ഭൂഗതാഗതം, കൃഷി, ഉപഭോക്തൃ സംരക്ഷണം, മുനിസിപ്പല്‍ ജോലി തുടങ്ങിയ മേഖലകളിലെ നിരവധി ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. നാവിഗേറ്റര്‍മാര്‍ക്കുള്ള മാരിടൈം സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവച്ചു. യോഗത്തില്‍ ഇരുഭാഗത്തുനിന്നും നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
The Oman-Kuwait Joint Committee has successfully held its 10th meeting in Kuwait, fostering bilateral cooperation and strengthening ties between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."